നണിയൂർ എ.എൽ.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'കളിയൂഞ്ഞാൽ' നാളെ തുടക്കമാകും


കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'കളിയൂഞ്ഞാൽ' ഫെബ്രുവരി 6, 7 തീയതികളിൽ നടക്കും. നാളെ ഫെബ്രുവരി 6 വെള്ളിയാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 

10 മണിക്ക് വാർഡ് മെമ്പർ പ്രസന്ന.കെ ഉദ്ഘാടനം ചെയ്യും. പ്രീ പ്രൈമറി സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിക്കും. 10.30 ന് നാടക പ്രവർത്തകൻ ഷനോജ് ചെമ്മാടം നയിക്കുന്ന കളിമേളം. ഉച്ചയ്ക്ക് 2 മണിക്ക് റിട്ട.അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എം.വി ജനാർദ്ദനൻ മാസ്റ്റർ നയിക്കുന്ന ആടാം പാടാം. വൈകുന്നേരം 5 മണിക്ക് ഫീൽഡ് ട്രിപ്പ്. രാത്രി 7.30 ന് പാട്ടരങ്ങ്‌, ക്യാമ്പ് ഫയർ. അധ്യാപകനും യുവ നാടൻപാട്ട് കലാകാരനുമായ ശ്രീരംഗ് സുധാകരൻ നേതൃത്വം നൽകും. 

ക്യാമ്പിന്റെ രണ്ടാംദിനമായ ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 9 മണിക്ക് സൂംബ ഡാൻസ്. 10 മണിക്ക് മഴവിൽ മനോരമ ഒരുചിരി ഇരുചിരി ബംബർ ചിരി ഫെയിം ദിനേശ് അരിമ്പ്ര നയിക്കുന്ന ഒറിഗാമി എന്നിവ നടക്കും.



Previous Post Next Post