മയ്യിൽ:- ചേതന ഫിലിം ആൻ്റ് കൾച്ചറൽ സൊസൈറ്റിയുടെ മുപ്പത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ആലപ്പുഴ മരുതം തീയേറ്റർ ഗ്രൂപ്പിൻ്റെ മാടൻമോക്ഷം നാടകം അരങ്ങേറുന്നു. മയ്യിൽ കണ്ടക്കൈ റോഡ് ജംഗ്ഷനിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മാർച്ച് ഇരുപത്തിയൊന്നിനാണ് പരിപാടി.
ഇക്കഴിഞ്ഞ സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ ഏറ്റവും നല്ല നാടകത്തിനും നടനും മികച്ച സംവിധായകനുമുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ കരസ്ഥമാക്കിയ നാടകമാണിത്.
എം.കെ.നാരായണൻ (ചെയർമാൻ), വി.വി. ശ്രീനിവാസൻ,കെ. ശിവപ്രസാദ് (വൈസ് ചെയർമാൻമാർ), കെ.രാജൻ (ജനറൽ ക ൺവീനർ), കെ. വത്സരാജൻ, കെ.കെ. അശോകൻ, രമേശൻ നണിയൂർ (ജോ: കൺവീനർമാർ), സി.രഘുനാഥ് (ട്രഷറർ), കെ.പി.വിനോദ് (കൺവീനർ - പബ്ലിസിറ്റി), സതീശൻ തോപ്രത്ത്(ചെയർമാൻ -പബ്ലി സിറ്റി) എന്നിവർ ഭാരവാഹികളായി അമ്പതംഗ സംഘാടകസമിതി രൂപീകരിച്ചു.
പ്രശസ്‌ത തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്റെ മാടൻ മോക്ഷം എന്നനോവലിനെ അടിസ്ഥാനമാക്കിയാണ് ഈ നാടകം രചിച്ചിട്ടുള്ളത്.
സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ ഫിബ്രവരി പതിന ഞ്ചിന് ഞായറാഴ്ച്‌ച മാടൻ മോക്ഷം എന്ന പുസ്‌തക ചർച്ചയും സം ഘടിപ്പിക്കും. നോവലിസ്റ്റ് പി.അശോകൻ പുസ്‌തകാ വതരണം നടത്തും.
