മയ്യിൽ :- കയരളം മാണിക്കോത്ത് തറവാട് പനയ്ക്ക് താഴെ പുതിയ ഭഗവതി തിറ മഹോത്സവം ഫെബ്രുവരി 8,9 (മകരം 24, 25) തീയതികളിൽ നടക്കും. ഞായറാഴ്ച രാവിലെ 5.30 ന് ബ്രഹ്മശ്രീ മാടമന നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമ,പുണ്യാഹ ശുദ്ധിയോടെ തുടക്കം കുറിക്കും.
അവകാശി സമുദായികളുടെ നേതൃത്വത്തിൽ പതി, മേലേരി ഒരിക്കങ്ങളും വൈകുന്നേരം 5 മണിക്ക് തിരുവായുധം എഴുന്നള്ളിച്ച് വരവ് 7 മണിക്ക് ഉച്ചത്തോറ്റം, 8 മണിമുതൽ പ്രസാദസദ്യ, 12 മണിക്ക് അന്തിത്തോറ്റം (കൂടിയാട്ടം) 2 മണി മുതൽ വീരൻ ദൈവം, വീരകാളി പുറപ്പാട് പുലർച്ചെ 5 മണിക്ക് ശ്രീ പുതിയ ഭഗവതിയുടെ പുറപ്പാട്.
