നണിയൂർ എ.എൽ.പി സ്കൂളിൽ 'കളിയൂഞ്ഞാൽ' ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂളിൽ 'കളിയൂഞ്ഞാൽ' ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രസന്ന.കെ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് സിജു പി.പി അധ്യക്ഷത വഹിച്ചു. വിദ്യാഭിവർദ്ധിനി വായനശാല സെക്രട്ടറി രമേശൻ.വി, SSG ചെയർമാൻ പി.പി കുഞ്ഞിരാമൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ് സംഗീത കെ.സി സ്വാഗതവും അധ്യാപിക സൗമ്യ.പി നന്ദിയും പറഞ്ഞു.

ക്യാമ്പിൽ വെച്ച് പ്രീപ്രൈമറി സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് കളിമേളം, ആടാം പാടാം തുടങ്ങിയ പരിപാടികൾ നടന്നു. വിദ്യാർത്ഥികളുമായി ഫീൽഡ് ട്രിപ്പ് നടത്തി. തുടർന്ന് ക്യാമ്പ് ഫയറും പാട്ടരങ്ങും അരങ്ങേറി. രണ്ടാംദിനമായ ശനിയാഴ്ച സൂംബ ഡാൻസും, ഒറിഗാമിയും നടത്തി.













Previous Post Next Post