ഹസനാത്ത് ബംഗാൾ ഗേൾസ് ക്യാമ്പസ്:ബ്രോഷർ പ്രകാശനം ചെയ്തു



കണ്ണാടിപ്പറമ്പ്:-ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ പശ്ചിമബംഗാളിലെ രാമപുരാഹട്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹസനാത്ത് ഗേൾസ് ക്യാമ്പസിന്റെ ബ്രോഷർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

കോഴിക്കോട് ഉള്ളിയേരിയിലെ ഇവൻസ കൺവൻഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ വെച്ച് തങ്ങളിൽ നിന്നും ബ്ലാത്തൂര്‍ അബൂബക്കർ ഹാജി കോപ്പി ഏറ്റുവാങ്ങി. പശ്ചിമബംഗാളിലെ നിലാരം മ്പരായ പെൺകുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യം വെച്ച് കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ്  ഹസനാത്ത് ഗേൾസ് ക്യാമ്പസ്.  

ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് അസ്‍ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, അബ്ദുറഹ്‍മാ‍ന്‍ കല്ലായി, യു. ശാഫി ഹാജി, കെ.എന്‍‍ മുസ്‍തഫ, അഹ്‍മദ് തേര്‍ലായി, എ.ടി മുസ്‍തഫ ഹാജി, കാടാമ്പുഴ മൂസ ഹാജി, കെ.പി അബൂബക്കര്‍ ഹാജി, സി.പി മായിന്‍ മാസ്റ്റര്‍, എം.വി ഹുസൈന്‍, സി.എന്‍ അബ്ദുറഹിമാന്‍, അഹ്‍മദ് ദാരിമി, നജ്‍മുദ്ദീന്‍ മാലോട്ട്, അബ്ദുഖാദര്‍ കൊടിയില്‍, മുഹമ്മദ് മാങ്കടവ് പങ്കെടുത്തു.

Previous Post Next Post