കൊളച്ചേരി :- ജോലി സ്ഥലത്ത് നിന്നും വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാണിയൂർ കാവുംചാൽ സ്വദേശിയായ ബാബുവിന്റെ ചികിത്സയ്ക്കുള്ള ധനശേഖരണത്തിനായി ചെക്കിക്കുളം - പള്ളിപ്പറമ്പ് കമ്പിൽ - കണ്ണൂർ ആശുപത്രി റൂട്ടിൽ സർവീസ് നടത്തുന്ന തമർ ബസ്സ് നാളെ ഫെബ്രുവരി 6 തീയതി വെള്ളിയാഴ്‌ച കാരുണ്യയാത്ര നടത്തുന്നു.
നാളത്തെ മുഴുവൻ കലക്ഷനും ബാബുവിന്റെ ചികിത്സയ്ക്ക് നൽകും. യാത്രക്കാർ നിങ്ങളാൽ കഴിയുന്ന തുക നൽകി സഹകരിക്കേണ്ടതാണ്.
