ഹാപ്പിനെസ് ഫെസ്റ്റിവലിൽ പാൻ ഇന്ത്യൻ രുചി കൂട്ടുകളൊരുക്കി കുടുംബശ്രീ ഫുഡ് കോർട്ട്

 


 ധർമ്മശാല:-തദ്ദേശ ദിനാഘോഷത്തിന്റെയും ഹാപ്പിനെസ്സ് ഫെസ്റ്റിന്റെയും ഭാഗമായി നടക്കുന്ന വിപണന മേളയിൽ പാൻ ഇന്ത്യൻ രുചി കൂട്ടുകളൊരുക്കി കുടുംബശ്രീയുടെ ഫുഡ്‌ സ്റ്റാളുകൾ. കേരളത്തിലെ വിവിധ ജില്ലകളിലെ ഭക്ഷണ വിഭവങ്ങൾ കൂടാതെ കർണ്ണാടക, ഒഡിഷ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്ത വിഭവങ്ങളാണ് ഇത്തവണ കുടുംബശ്രീ ഫുഡ്‌ കോർട്ടിൽ ഇടം നേടിയിരിക്കുന്നത്.

കർണാടക സ്റ്റാളിൽ കൊക്കോ എനർജി ഡ്രിങ്ക്, ചിക്കൻ സുക്ക, നീർദോശ,  ഒഡിഷയിൽ ചിക്കൻ റൂമിലി റോൾ, ഉത്തരാഖണ്ഡിലെ സ്‌പൈസി നൂഡിൽസ്,ആന്ധ്രപ്രദേശിലെ മധുര വിഭവമായ പൂത്തരേ കുലു, ഉഴുന്ന് പരിപ്പ് കൊണ്ടുള്ള വിഭവമായ സുന്നി ഉണ്ടാലൂ ഹൈദരാബാദ് ധം ബിരിയാണിയെല്ലാം വേറിട്ട രുചി അനുഭവങ്ങളാണ് നൽകുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിലെ കൈയൊപ്പ് ചാർത്തിയ വിഭവങ്ങളായ കാസർഗോഡുകാരുടെ ബട്ടൂര, പൈനാപ്പിൾ ചിക്കൻ, കോട്ടയം സ്പെഷ്യൽ കപ്പ ബിരിയാണി, കപ്പയും ബീഫും, കപ്പയും വാരിയെല്ല് കറിയും, പുലാവോ ചിക്കൻ കറി, പിടി കോഴിക്കറി, കണ്ണൂരിലെ  ചിക്കൻ പൊട്ടിത്തെറിച്ചത്, കല്ലുമ്മക്കായി, അട്ടപ്പാടി വനസുന്ദരി, തിന പായസം,  ഊരുകാപ്പി, എറണാകുളത്തെ ബൂസ്റ്റ് കുലുക്കി, എബിസി ജ്യൂസ്, റാഗി സമൂത്തി, വിവിധതരം നെല്ലിക്ക ജ്യൂസ് ഇങ്ങനെ പോകുന്നു വിഭവങ്ങൾ.


കൂളിംഗ് ട്രെൻഡ് ആയി ‘നന്നാറി’സർബത്ത്


ചൂടേറിയ കാലാവസ്ഥയായതിനാൽ  നന്നാറി സർബത്തിനും ആവശ്യക്കാർ ഏറെയാണ്‌.നന്നാറി ലൈം സർബത്ത്, സോഡാ സർബത്ത്, പാൽ സർബത്ത്, മുസംബി പൈനാപ്പിൾ, തണ്ണിമത്തൻ ജ്യൂസുകൾ, അവിൽ മിൽക്ക്, ഇളനീർ ജ്യൂസ്, ഷേക്ക്‌ തുടങ്ങിയ ശീതള പാനീയങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ.വ്യത്യസ്തതരം പായസവിഭവങ്ങൾ ഒരുക്കിയ 'മുതുമുത്തശ്ശി' പായസ സ്റ്റാളിലും തിരക്കേറെയാണ്. നവരത്ന പായസം, മുളയരി പായസം, അടപ്രഥമൻ, ഇളനീർ പാലട, തുടങ്ങിയവയാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതിൽ വേറിട്ട രുചിയനുഭവം ഒരുക്കുന്ന നവരത്ന പായസമാണ് ജനപ്രിയമാകുന്നത്.സ്റ്റാർട്അപ്പ്‌ വില്ലജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി മൈക്രോ കൺസൾടന്റിന്റെ  കീഴിലാണ് കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തിക്കുന്നത്.

Previous Post Next Post