കൊളച്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം ചേർന്നു


കൊളച്ചേരി :- പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2026- 27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് ചേർന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. 

ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.പി അബ്ദുൽ മജീദ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീർ പി.കെ.പി, ഫൗസിയ കെ.സി.പി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി റഹ്മത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് 14 വർക്കിംഗ് ഗ്രൂപ്പുകൾ കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ സ്വാഗതവും ഹെഡ് ക്ലർക്ക് ഷൈനി നന്ദിയും പറഞ്ഞു.




Previous Post Next Post