കാഴ്ച പരിമിതികളെ മറികടന്ന് JRF സ്വപ്ന നേട്ടത്തിൽ കമ്പിൽ ചെറുക്കുന്നിലെ റിൻഷ രവീന്ദ്രൻ


കമ്പിൽ :- കാഴ്ച പരിമിതികളെ മറികടന്ന് JRF സ്വപ്നം കീഴടക്കിയിരിക്കുകയാണ് കമ്പിൽ ചെറുക്കുന്നിലെ റിൻഷ രവീന്ദ്രൻ. ഓൺലൈൻ ക്ലാസുകൾ കേട്ട് സ്വയം പഠിച്ച് സ്വന്തമായി നേടിയതാണ് ഈ വിജയം. മൂന്ന് തവണ നെറ്റ് പരീക്ഷകൾ എഴുതിയതിൽ രണ്ട് പരീക്ഷകളിൽ PHD യും അസിസ്റ്റന്റ് പ്രൊഫസർ നേട്ടവും ലഭിച്ചു. മൂന്നാമത്തെ പരീക്ഷയിലാണ് JRF നേടിയത്. 

മയ്യിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഹയർസെക്കണ്ടറി പഠനത്തിന് ശേഷം കോഴിക്കോട് ഫറൂഖ്‌ കോളേജിൽ നിന്നും സോഷ്യോളജിയിൽ ബിരുദവും തുടർന്ന് തമിഴ്‌നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് MSC സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.

പഠനത്തിന് പുറമെ സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ മേഖലകളിലും റിൻഷയുടെ പ്രാവീണ്യം ഏറെയാണ്. കമ്പിൽ ചെറുക്കുന്നിലെ കുണ്ടത്തിൽ ഹൗസിൽ രവീന്ദ്രന്റെയും പ്രിയയുടെയും മകളാണ് റിൻഷ. ആഷിൻ സഹോദരനാണ്.  

Previous Post Next Post