തലശ്ശേരിയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു


തലശ്ശേരി :- തലശ്ശേരി പഴയ ബസ്റ്റാന്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു. എം.ജി റോഡിൽ ശാന്ത സ്റ്റോറിൻ്റെ മുകൾ നിലയുടെ മേൽക്കൂരയാണ് തകർന്നു വീണത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്. സമീപത്ത് ആൾക്കാർ കുറവായതിനാൽ വൻ അപകടം ഒഴിവായി.

കാലപഴക്കത്താൽ കെട്ടിടം അപകടവസ്ഥയിലായിരുന്നു. ആളുകൾ കൂടുതൽ എത്തുന്ന കോഫീ ഹൗസിനും മലബാർ ബേക്കറിക്കും നടുവിലാണ് തകർന്ന കെട്ടിട്ടമുണ്ടായിരുന്നത്. 






Previous Post Next Post