കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനലിന്റെ ബാനറിൽ നിർമിക്കുന്ന 'കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ' വീഡിയോ ഗാനം റിലീസിനൊരുങ്ങി


കുറ്റ്യാട്ടൂർ :- കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനലിന്റെ ബാനറിൽ കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തെ കുറിച്ച് ആദ്യമായി നിർമിക്കുന്ന 'കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ' വീഡിയോ ഗാനം റിലീസിനൊരുങ്ങി. ക്ഷേത്രത്തിൽ മാർച്ച് 1 മുതൽ 4 വരെ നടക്കുന്ന താലപ്പൊലി ഉത്സവത്തിന് മുന്നോടിയായി റിലീസ് ചെയ്യും.

സജീവ് അരിയേരിയാണ് വീഡിയോ ഗാനത്തിന്റെ സംവിധാനം നിർവഹിച്ചത്. ഷാജി.കെ കുറ്റ്യാട്ടൂരിന്റെ വരികൾക്ക് സംഗീതം പകർന്ന് മഹേഷ് മലപ്പട്ടമാണ്. ആലാപനം റാണി ജോയ് പീറ്ററും ധനൂപ് നാരായണനുമാണ്. ലിപിൻ നാരായണനാണ് ക്യാമറാമാൻ.



Previous Post Next Post