കണ്ണൂർ:ഖാദി ഗ്രാമ വ്യവസായ ബോർഡ് പാപ്പിനിശ്ശേരി ഹാജി റോഡിൽ ആരംഭിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി ബോർഡിന് കീഴിൽ പാപ്പിനിശ്ശേരിയിലുള്ള ഒന്നര ഏക്കറിലെ 35 സെന്റിലാണ് പെട്രോൾ പമ്പ് ആരംഭിക്കുന്നത്.
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ്കുമാർ അധ്യക്ഷനായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സീനിയർ റീട്ടെയിൽ സെയിൽസ് മാനേജർ എം ശ്രീനാഥ് മുഖ്യാതിഥിയായി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു ഷണ്മുഖൻ, സി.എച്ച് അബ്ദുൽസലാം, പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗം ഒ.കെ കുഞ്ഞി മൊയ്തീൻ, ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ രതീഷ്, നാഷണൽ ഖാദി ലേബർ യൂണിയൻ പ്രസിഡന്റ് എൻ ഗംഗാധരൻ, കെ.ബി.ഐ.എ ജനറൽ സെക്രട്ടറി ടി ബൈജു, കെ.ബി.ഐ.യു വർക്കിംഗ് പ്രസിഡന്റ് ദിലീപ് കുമാർ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി ഷിബു, കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ ഷോളി ദേവസ്യ, ഡയറക്ടർ കെ.പി രാജേഷ്, കാസർഗോഡ് ഖാദി വ്യവസായ കേന്ദ്രം പ്രൊജക്ട് ഓഫീസർ പി സുഭാഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ നാരായണൻ, ജാഫർ മാങ്കടവ്, വി.വി അശോകൻ, പി.വി ബാബുരാജേന്ദ്രൻ, സി.പി റഷീദ്, മലപ്പട്ടം നാരായണൻ, സി.പി ദിനേശൻ, ജയിംസ് പന്നിയാംമാക്കൽ, രതീഷ് ചിറക്കൽ, ബാബുരാജ് ഉളിക്കൽ, കെ.പി പ്രശാന്ത്, ഇബ്രാഹിം കല്ലേയ്ക്കൽ, പൂക്കോട്ടി കുമാരൻ, എം. പ്രഭാകരൻ, സി ഷാഫി എന്നിവർ പങ്കെടുത്തു
