ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു


ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഐപിപിഎൽ, കില പ്രിൻസിപ്പാൾ ഡോ. എ.അശോകൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.പി വിപിന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ രവി വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. 2026 -27 വർഷത്തെ പദ്ധതി രേഖ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എംപി ആദംകുട്ടി, വി.പി മോഹനൻ, അഡ്വ. കെ.കെ രത്നകുമാരി, കെ. മിനേഷ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. 

മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാനതല അവാർഡ് നേടിയ ഡോ. പ്രജിന പി.വി യെ ചടങ്ങിൽ വെച്ച് ആദരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി ബിന്ദു പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റുഖിയ പി.പി ,ഭവാനി എ.വി, രാജൻ പി.വി, കെ.സി അമ്മുക്കുട്ടി, പി.പ്രകാശൻ, കെ.ദിവാകരൻ, ഹാരിസ് കെ.പി, ഇ.ഗോവിന്ദൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി താഹിറ പി.യു സ്വാഗതവും കമാലുദ്ദീൻ എൻ.പി നന്ദിയും പറഞ്ഞു.



Previous Post Next Post