മയ്യിൽ :- ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ 35ാം വാർഷികത്തിൻ്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരൻ ജയമോഹൻ്റെ 'മാടൻമോക്ഷം' നോവൽ ചർച്ച സംഘടിപ്പിച്ചു അസ്പൃശ്യജനതയുടെ അഗാധ ചരിത്രം പേറുന്ന കൃതിയാണെന്ന് നോവലിസ്റ്റ് അശോകൻ അഭിപ്രായപ്പെട്ടു. പരിപാടിയിൽ എം.കെ നാരായണൻ അധ്യക്ഷത വഹിച്ചു.
ശശീന്ദ്രൻ വി.വി, എ.വി പവിത്രൻ, വി.വി ശ്രീനിവാസൻ, കെ.കെ സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.പി വിനോദ് കുമാർ സ്വാഗതവും സി.രഘുനാഥ് നന്ദിയും പറഞ്ഞു. നോവലിനെ അടിസ്ഥാനമാക്കി ആലപ്പുഴ മരുതം തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന മാടൻമോക്ഷം എന്ന നാടകവും വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്.
