സംസ്കാരം എന്നത്മനുഷ്യബന്ധങ്ങളുടെ ആകെത്തുക;മന്ത്രി എം ബി രാജേഷ്



ധർമ്മശാല:-സംസ്കാരം എന്നത് മനുഷ്യബന്ധങ്ങളുടെ ആകെത്തുകയാണെന്നും അത്‌ നിരന്തരം പരിഷ്കരിക്കപ്പെടുന്നതും  മെച്ചപ്പെടുത്തേണ്ടതുമായ ഒന്നാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശ ദിനത്തോടനുബന്ധിച്ച് ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തിയ സംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സംസ്കാരങ്ങളും കാലാകാലങ്ങളിൽ  കൊടുക്കൽ വാങ്ങലുകൾ നടത്തി പരിണമിച്ചവയാണ്.  സാംസ്കാരിക തനിമ നിലനിർത്താനെന്ന പേരിൽ മറ്റു സംസ്കാരങ്ങളെ ഇകഴ്ത്തിക്കാട്ടുന്ന പ്രവണത യഥാർത്ഥത്തിൽ മാനവിക വിരുദ്ധതയാണെന്നും മന്ത്രി പറഞ്ഞു.

 എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ് റൂറൽ ഡയറക്ടർ അപൂർവ ത്രിപാഠി എന്നിവർ വിശിഷ്ടാഥിതികളായി. കേരളത്തിലെ പ്രമുഖ യുടുബർ  കെ എൽ ബ്രോ ബിജുവിനെയും കുടുംബത്തേയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, കല്യാശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഓമന പങ്കൻ എന്നിവർ പങ്കെടുത്തു. 

സാംസ്കാരിക പരിപാടിക്ക് ശേഷം സിനിമാ താരം റീമ കല്ലിങ്കലിൻ്റെ നേതൃത്വത്തിൽ  നൃത്ത പരിപാടിയും പ്രശസ്ത ഗായകൻ ജോബ് കുര്യൻ്റെ മ്യൂസിക് ഷോയും അരങ്ങേറി.



Previous Post Next Post