കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 'ഹൃദ്യം' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഹൃദ്യം' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. എൺപത് വയസ്സ് പിന്നിട്ട 11 പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ആർ.വി മാധവി അമ്മ,നിർമ്മലൻ ഗോപാലൻ,  വി.സി, ജനാർദ്ദനൻ നമ്പ്യാർ, സി.ദേവകി, ഡോ. ടി.ബി.കെ നമ്പ്യാർ, എം.പി ഗോവിന്ദൻ, പി.രാഘവൻ കോറലാട്, ബാലൻ പി.വി പൊറോളം, വി.സി കൗസല്യ അമ്മ, തുപ്പനിച്ചാലിൽ മറിയുമ്മ, വി.സി നാരായണൻ എന്നിവർ തലമുറകളുടെ ഒത്തുചേരലിന് തിരി കൊളുത്തി. 

വയോധികരായ പൂർവവിദ്യാർത്ഥികളം പൂർവ്വ അധ്യാപകരും വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. ​ചടങ്ങിൽ സ്കൂളിലെ പൂർവ്വ പ്രധാന അധ്യാപകരായ കെ.ശാന്ത, സി.രാമകൃഷ്ണൻ, എം.ജാർദ്ദനൻ, സി.രാധാമണി കെ.കെ കുഞ്ഞിക്കണ്ണൻ, മുൻ അധ്യാപകരായ കെ.കെ മാധവൻ നമ്പ്യാർ, എ.മുഹമ്മദ് കാസിം, കെ.പി ബാലകൃഷ്ണൻ, എ.കെ സുലോചന,എം പത്മനാഭൻ, മുൻ പി.ടി.എ പ്രസിഡന്റുമാരായസി വി.നാരായണൻ നമ്പ്യാർ, ഇ.കെ ചന്ദ്രഹാസൻ, കെ.കെ രാജൻ, എം.പി പങ്കജാക്ഷൻ, എം.വി പ്രഭാകരൻ, എം.പി ശ്രീനിവാസൻ, സി.ശശിധരൻ, പി.ഹരീന്ദ്രൻ മുൻ പാചകത്തൊഴിലാളി രോഹിണി.കെ എന്നിവരെയും ആദരിച്ചു. 

'സഹൃദയം' പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികൾ പഴയകാല സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. സുധീഷ് പയ്യോളിസ്റ്റേജ് ഹിപ്നോട്ടിസത്തിന് നേതൃത്വം നൽകി. സാംസ്കാരിക സായാഹ്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. 25 ഓളം കലാകാരന്മാർ അവതരിപ്പിച്ച മാജിക് സിൽസിലയും നടന്നു.

Previous Post Next Post