ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കൊളച്ചേരി യൂണിറ്റ് കമ്മിറ്റി ഓഫീസ് കൊളച്ചേരിമുക്കിൽ ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് കമ്മിറ്റി ഓഫീസ് കൊളച്ചേരിമുക്കിൽ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.വി പ്രസീജ് കുമാര്‍ ഉദ്ഘാടനം നിർവഹിച്ചു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ.വി അധ്യക്ഷത വഹിച്ചു. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ, ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എ.സി മധുസൂദനൻ മുഖ്യതിഥിയായി. എം.പി സുബ്രഹ്മണ്യൻ, ജഗദ്പ്യാരി വി.സി എന്നിവർ ചേർന്ന് ലെൻസ്ഫഡ് പ്രഥമ പ്രസിഡന്റ് ബാലൻ, കൊളച്ചേരി യൂണിറ്റ് മെമ്പർ മണി ടി.സി എന്നിവരുടെ ഫോട്ടോ അനാചാദനം ചെയ്തു.

പോള ചന്ദ്രൻ,  പ്രമോദ് കെ.വി ശ്രീജു.എം, മഹേഷ്.കെ, ഷാജി.കെ, ഷൈൻ ദാസ് എം.ടി, മുരളീധരൻ പി.കെ, ഫൈസൽ ഇല്ലിക്കൽ, ബാബു പണ്ണേരി, സഫ്രാജ്.ബി, ജഫീർ ഹംസ, രാജീവൻ ടി.വി, അഹമ്മദ് സുഫൈർ, ഷാഹുൽ ഹമീദ് പി.പി, രാജേഷ് പി.വി  എന്നിവർ സംസാരിച്ചു. പി.വി ഷംന സ്വാഗതവും നിസാർ.എം നന്ദിയും പറഞ്ഞു.










Previous Post Next Post