ശ്രീകണ്ഠാപുരത്ത് നിയന്ത്രണം വിട്ട കാർ സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു


ശ്രീകണ്ഠാപുരം :- കോട്ടൂർ വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന് സമീപത്തുള്ള വീടിന്റെ സൺ ഷെയ്‌ഡിലും വീടിന്റെ ഭിത്തിയിലുമിടിച്ച് ചെരിഞ്ഞ് മുറ്റത്തേക്ക് മറിയുകയായിരുന്നു. 

വളവുകളും തിരിവുകളുമുള്ള ഈ ഭാഗത്ത് അപകടം നിത്യസംഭവമാണ്. മാസങ്ങൾക്കു മുൻപ് സ്കൂട്ടർ യാത്രികൻ ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post