ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ ഹരിത ക്ലബ്ബ് പച്ചക്കറി വിളവെടുപ്പും, ഫല സസ്യങ്ങളുടെ നടീലും നടന്നു


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിളവെടുപ്പും, ഫല സസ്യങ്ങളുടെ നടീലും നടന്നു. നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷി അസിസ്റ്റന്റുമാരായ സതീഷ് എം.വി, സുധീഷ് എന്നവർ പച്ചക്കറി വിളവെടുപ്പ് നടത്തി. ഹസനത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ ഫലവൃക്ഷ തൈ നടീൽ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.പി അബൂബക്കർ ഹാജി, മാനേജ്മെന്റ് പ്രതിനിധികളായ സി.പി മായിൻ മാസ്റ്റർ, സി.എൻ അബ്ദു റഹ്‌മാൻ, സി.എ.ഒ ഡോക്ടർ താജുദ്ധീൻ വാഫി, പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ, മാനേജർ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ രഹിമ അനസ്, അദ്ധ്യാപകരായ ഷൈന, റുബീന, മേഘ, ആബിദ ഹരിത ക്ലബ്‌ കൺവീനർ നബീഹാ അനസ് തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ സുനിത രാജീവ്‌ സ്വാഗതവും ക്ലബ്‌ കൺവീനർ സഹല അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. സ്കൂളിലെ ഹരിത ക്ലബ്‌ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആണ് 20 ഓളം വരുന്ന മാവ്, പീനട്ട്, റംബുട്ടാൻ, പ്ലാവ്, ചക്ക, ബ്ലാക്ക് ബെറി തുടങ്ങിയ ഫല വൃക്ഷങ്ങൾ സമ്മാനിച്ചത്.

Previous Post Next Post