കുറ്റ്യാട്ടൂർ പത്താം മൈലിലെ ഫുട്ബോൾ താരംഒ സുജിത്ത് നിര്യാതനായി

 


കുറ്റ്യാട്ടൂർ:- കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് കഴുത്തിന് ഗുരുതര പരുക്കേറ്റ ഫുട്ബോൾ താരം മരിച്ചു. കുറ്റ്യാട്ടൂർ പത്താം മൈലിലെ ഒ സുജിത്ത് (45) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച്ച രാത്രി എട്ടിന് വീട്ടുവരാന്തയിലെ കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോഴാണ് തെന്നി വീണത്. പത്താം മൈൽ യുവതരംഗം സ്പോർട്‌സ് ക്ലബ്, 97 മയ്യിൽ ഫുട്ബോൾ ക്ലബ് എന്നീ ക്ലബുകളിലെ ഫുട്ബോൾ താരമാണ്. 

കണ്ണൂരിലും മംഗളൂരുവിലും ചികിത്സ നടത്തി വരികയായിരുന്നു.പരേതനായ കെ ഉത്തമൻ-ഒ രോഹിണി എന്നിവരുടെ മകനാണ്. 

ഭാര്യ: അതുല്യ (മട്ടന്നൂർ). 

മകൾ: ഏക. 

സഹോദരങ്ങൾ: സുമേഷ് (പത്താം മൈൽ), സുനില (തലശ്ശേരി). 

സംസ്കാരം ഇന്ന് ശനി രാവിലെ 10ന് പൊറോലം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post