​പെരുമാച്ചേരി എ.യു.പി സ്കൂളിൽ 'ഫൺ ഫിയസ്റ്റ' ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു


മയ്യിൽ:- 
പെരുമാച്ചേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി  മയ്യിൽ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ദ്വിദിന സഹവാസ ക്യാമ്പ്  നടത്തി.കുട്ടികളുടെ സർഗ്ഗാത്മകവും വൈജ്ഞാനികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

​വാർഡ് മെമ്പർ പി. രഞ്ജിത്തിൻ്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സെഷനുകളിലായി ക്ലാസുകൾ  നടന്നു. പി ടി എ പ്രസിഡണ്ട് കെ വി പ്രദീഷ്, മദർ പി ടി എ  പ്രസിഡൻറ്  കെ രജില  എന്നിവർ ആശംസ നേർന്നു. അധ്യാപകൻ  കെ. യം  ഗിരീഷ് കുമാർ  സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി റഷീദ  നന്ദിയും പറഞ്ഞു. രണ്ടാം  ദിവസം  ക്യാമ്പ് അവലോകനവും  വാർഡ് മെമ്പർ കുട്ടികൾക്കുള്ള  സർട്ടിഫിക്കറ്റ്  വിതരണവും  നടത്തി.





​

Previous Post Next Post