ജിംഖാന UAE കമ്മിറ്റി രൂപീകരിച്ചു ; മെഗാ ഫുട്ബോൾ ടൂർണമെന്റ് 'ജിംഖാന ഫിയസ്റ്റ' മാർച്ച് 21 ന്


ദുബായ് :- ജിംഖാന UAE യുടെ പുതിയ ഭരണസമിതി നിലവിൽ വന്നു. ദുബായ് അൽ ത്വവാർ പാർക്ക് 1-ൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് യുഎഇയിലെ ആദ്യ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

ഭാരവാഹികൾ 

പ്രസിഡന്റ് : ഷബീർ വി.എച്ച്.എം

സെക്രട്ടറി : അസ്ഹറുദ്ദീൻ.പി

ട്രഷറർ : മക്സൂദ് ടി.പി 

വൈസ് പ്രസിഡന്റ് : മർവാൻ ടി.പി

ജോയിന്റ് സെക്രട്ടറിമാർ : ഹിഷാം.കെ, നസീഫ് എൻ.കെ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : നൗഫൽ, ജസീൽ, ജംഷീർ, തമീം, സാനി, സഫ്‌വാൻ, ഷാഫി, ജസീർ കെ.എൻ, മാജിദ്, നൗഫൽ സി.കെ 

ജിംഖാനയുടെ ആഭിമുഖ്യത്തിൽ മെഗാ ഫുട്ബോൾ ടൂർണമെന്റ് 'ജിംഖാന ഫിയസ്റ്റ' സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 2026 മാർച്ച് 21 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ മത്സരങ്ങൾ നടക്കും. കൊളച്ചേരി, നാറാത്ത്, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. 

ടൂർണമെന്റിന്റെ ആവേശം കൂട്ടുന്നതിനായി, ഓരോ ടീമിനും കേരളത്തിൽ നിന്നുള്ള ഒരു ഗസ്റ്റ് പ്ലെയറെ (Guest Player from Kerala) ഉൾപ്പെടുത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. വിജയികൾക്ക് ട്രോഫിയും 2000 ദിർഹം പ്രൈസ് മണിയും ലഭിക്കും. ടൂർണമെന്റ് നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി.

Previous Post Next Post