ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് വീട് തകർന്നു


പാലക്കാട് :- ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് നാട്ടുകൽ കോട്ടോപ്പാടം മാളികുന്ന് പുളിങ്കുന്ന് പള്ളിയാലിൽ അപ്പുക്കുട്ടിയുടെ വീട് ഭാഗികമായി തകർന്നു. 

പുലർച്ചെ 1.30നാണ് സംഭവം. ചുമരുകൾ വിണ്ടിട്ടുണ്ട്. മറ്റു ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്.

Previous Post Next Post