യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം :- യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ അരുവായിൽ അസറിന്റെ ഭാര്യ കുറ്റിപ്പുള്ളിയിൽ അസ്ന‌ (20) യെയാണ് ടിപ്പു നഗറിലുള്ള സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വീടിൻ്റെ മുകളിലെ ബെഡ്റൂമിൽ ജീവനൊടുക്കിയ നിലയിൽ  കണ്ടെത്തിയത്.

അസ്‌നയെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടുദിവസം മുൻപാണ് അസ്ന ചിയ്യാനൂരിലുള്ള ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ടിപ്പുനഗറിലുള്ള സ്വന്തം വീട്ടിലേക്ക് നിൽകാൻ പോയത്. എടപ്പാളിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഭർത്താവ് അസർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.


Previous Post Next Post