കുറ്റ്യാട്ടൂർ :- പൊറോളത്ത് താത്കാലിക ഫുട്ബോൾ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു. നാറാത്തെ ഹരിദാസൻ സൗജന്യമായി നൽകിയ സ്ഥലത്താണ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ സ്ഥലം ഉടമ ഹരിദാസൻ ഉദ്ഘാടനം ചെയ്‌തു
ബശ്രീയ എ.വി, കേശവൻ നമ്പൂതിരി, ടി.ഒ നാരായണൻ കുട്ടി, ദാമോദരൻ സി.കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വികസന സമിതി കൺവീനർ ശശീധരൻ മാസ്‌റ്റർ സ്വാഗതവും പ്രമോദ് നന്ദിയും പറഞ്ഞു.
