കരിങ്കൽക്കുഴി :- കേരളോത്സവത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഭാവന കരിങ്കൽക്കുഴിയുടെ നാടകം 'തള'. എടക്കാട് ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ജില്ലാ തലത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ നാടകമാണ് കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല കേരളോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുന്നത്. പെരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉപഹാരം കൈമാറി.
അസീസ് പെരിങ്ങോടിന്റെ രചനയിൽ മനീഷ് സാരംഗിയാണ് നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. നീരജ ഉണ്ണികൃഷ്ണൻ, സ്നേഹ രാജ്, സ്മിത ടി.ഒ, ചന്ദ്രിക ഷജിത്ത്, നീതു കൃഷ്ണൻ, ധനി ബാലൻ, കാർത്തിക് എം.എസ്, നിവേദ് ജിത്ത്, മിഥുൻ കരിയിൽ എന്നിവരാണ് നാടകത്തിലെ അഭിനേതാക്കൾ. പെരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉപഹാരം കൈമാറി.


