ഡിജിറ്റൽ അറസ്‌റ്റ് തീവെട്ടിക്കൊള്ളയെന്ന് സുപ്രീംകോടതി


ന്യൂഡൽഹി :- കോടതിയും പോലീസും ചമഞ്ഞത് ഡിജിറ്റൽ തട്ടിപ്പിലൂടെ ജനങ്ങളുടെ 54,000 കോടി രൂപ കവർന്നത് തീവെട്ടിക്കൊള്ളയെന്നു സുപ്രീംകോടതി. ഇതു തടയുന്നതിൽ ബാങ്കുകളുടെ ഇടപെടൽ നിർണായകമാണെന്ന് ഓർമിപ്പിച്ച കോടതി, അതിനു കേന്ദ്രം ആർബിഐ അടക്കമുള്ളവരുമായി ആലോചിച്ചു മാർഗരേഖ കൊണ്ടുവരണമെന്നു നിർദേശിച്ചു. ഡിജിറ്റൽ തട്ടിപ്പുകളുടെ കാര്യത്തിൽ അശ്രദ്ധ കാട്ടുന്ന ബാങ്കുകൾക്കു മേൽ ബാധ്യത ചുമത്തണമെന്നും കോടതി പറഞ്ഞു. 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ കാലയളവിൽ സൈബർ തട്ടിപ്പിലൂടെ 54,000 കോടിയിലധികം നഷ്ടമായെന്നാണു വിലയിരുത്തൽ.

സംശയാസ്പദമായ ഏതൊരിടപാടും ഉപഭോക്താക്കളെ അറിയിക്കാനുള്ള ബാധ്യത ബാങ്കുകൾക്ക് ഉണ്ടെന്ന് കോടതി ഓർമിപ്പിച്ചു. പൊതുജനങ്ങളുടെ പണം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ബാങ്കുകൾക്കുണ്ട്. ഡിജിറ്റൽ അറസ്‌റ്റ് തട്ടിപ്പ് സ്വഭാവമുള്ള പണം പിൻവലിക്കൽ ഉപഭോക്താക്കളെ ഉടൻ അറിയിക്കാനുള്ള സംവിധാനം ബാങ്കുകൾ വികസിപ്പിക്കണം. പൊതുജനങ്ങളുടെ പണം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ബാങ്കുകൾക്കുണ്ട്. ഡിജിറ്റൽ അറസ്റ്റ‌് തട്ടിപ്പ് സ്വഭാവമുള്ള പണം പിൻവലിക്കൽ ഉപഭോക്താക്കളെ ഉടൻ അറിയിക്കാനുള്ള സംവിധാനം ബാങ്കുകൾ വികസിപ്പിക്കണം.

സാധാരണ 10,000 അല്ലെങ്കിൽ 20,000 രൂപ വരെ പിൻവലിക്കുന്ന മുതിർന്ന പൗരൻ പെട്ടെന്ന് 25 ലക്ഷം രൂപയുടെ ഇടപാട് നടത്തുമ്പോൾ മുന്നറിയിപ്പ് നൽകാത്തത് എന്തുകൊണ്ടാണെ ന്നു കോടതി ചോദിച്ചു. ഇക്കാര്യത്തിൽ എഐ ഉപയോഗപ്പെടുത്തണം. ഡിജിറ്റൽ അറസ്‌റ്റ് തട്ടിപ്പിൽ കേസെടുത്ത് വിഷയം കോടതി സ്വമേധയാ പരിഗണിക്കവേയാണു പരാമർശം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ നിലവിൽ ആർബിഐ മാർഗരേഖ തയാറാക്കി യിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി അറിയിച്ചു. 

ഇത് രാജ്യത്തുടനീളം ബാധകമാക്കാനും നടപ്പാക്കാനുമുള്ള നിർദേശങ്ങൾ നൽകാനാണ് ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിർദേശിച്ചത്. ഹരിയാന അംബാലയിലെ 73 വയസ്സുകാരി ചീഫ് ജസ്റ്റിസിനു നൽകിയ പരാതിയെ തുടർന്നാണു സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി ഒരു കോടി രൂപ ഇവരിൽ നിന്നു തട്ടിയെന്നാണ് കേസ്, സിബിഐ, ഐബി ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്.

Previous Post Next Post