കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മൂന്നുപേർ മരണപ്പെട്ടു


കോഴിക്കോട് :- കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. മരിച്ച ഇരുവരും ലോഡിങ്ങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാർ. തൊട്ടടുത്തുള്ള സ്ഥാപനത്തിൻ്റെ ഗോഡൌണായി പ്രവർത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. 

ഇവിടേക്കുള്ള സാധനങ്ങൾ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേർന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവർ. ആ സമയത്താണ് കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണത്. ഏഴുപേരിൽ രണ്ട് പേർക്ക് ഓടി മാറാൻ സാധിച്ചു. എന്നാൽ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിട ഭാഗമാണ് തകർന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കെട്ടിടത്തിലേക്ക് ഇനി ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് സ്ഥലത്തെത്തിയ മേയർ വ്യക്തമാക്കി.

Previous Post Next Post