തളിപ്പറമ്പ് :- തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്. അർബൻ ബാങ്ക് അപ്രൈസറായ തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശി ധനേഷിനാണ് പൊള്ളലേറ്റത്.
ഇന്ന് രാവിലെ തളിപ്പറമ്പിൽ വെച്ചാണ് സംഭവം നടന്നത്. തീ പിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
