ഹെൽത്തി കേരള ബോധവത്കരണ പരിപാടിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്തി കേരള ബോധവത്കരണ പരിപാടിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിൽ തുടക്കമായി.

പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട്  ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.വി സുശീല അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ധന്യ സ്വാഗതം പറഞ്ഞു.  പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ആരോഗ്യ ബോധവൽക്കരണം നൽകും.

 

Previous Post Next Post