ഹിന്ദു ഏകതാ സമ്മേളനം മാർച്ച് 8 ന് ചേലേരിയിൽ


ചേലേരി :- ഹിന്ദു ഏകതാ സമ്മേളനം മാർച്ച് 8 ഞായറാഴ്ച ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കും. വൈകുന്നേരം 4.30ന് സംപൂജ്യ അമൃത കൃപാനന്ദപുരി സ്വാമികളെ വൈദ്യർ കണ്ടിയിൽ നിന്നും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് പൂർണ്ണ കുംഭത്തോടെ സ്വീകരിച്ചാനയിക്കും. തുടർന്ന് വിവിധ മാതൃസമിതികളുടെ നേതൃത്വത്തിൽ സാമൂഹ്യ തിരുവാതിര.

വൈകുന്നേരം 5.30 ന് ഹിന്ദു ഏകതാ സമ്മേളനം കണ്ണൂർ മാതാ അമൃതാനന്ദമയി മഠാധിപതി സംപൂജ്യ സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. പ്രഭാഷകൻ രാജേഷ് വാര്യർ മുഖ്യപ്രഭാഷണവും നിഷ ടീച്ചർ പ്രഭാഷണവും നടത്തും. വിവിധ മേഖലകളിൽ പ്രതിഭകളായവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഭജൻ സന്ധ്യയും ഉണ്ടായിരിക്കും.

Previous Post Next Post