വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


മാണിയൂർ :- കട്ടോളിയിലെ പുതിയാണ്ടി ഉത്തമൻ മാസ്റ്ററുടെയും കെ.പി പരിമള ദേവിയുടെയും മകൻ കെ.പി ഷമിലിൻ്റെയും ചെറുമാവിലായിലെ എ.എം അനുശ്രീയുടേയും വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ.പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.

വേശാല ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.ഗണേഷ്കുമാർ, പി.സജേഷ്, IRPC വളണ്ടിയർ കെ.പി ചന്ദ്രൻ, ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി പി.പി സജീവൻ, കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post