കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയം, പുകാസ കുറ്റ്യാട്ടൂർ ഈസ്റ്റ് യൂണിറ്റ് എന്നിവ സംയുക്തമായി നടത്തിയ ഒ.എൻ.വി സ്മൃതിസന്ധ്യയുടെ ഭാഗമായി ജില്ലാതല കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിച്ചു.
അഭിലാഷ് കണ്ടക്കൈ മുഖ്യപ്രഭാക്ഷണം നടത്തി. യു.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പട്ടാന്നൂർ സംസാരിച്ചു. സുനിൽകുമാർ സ്വാഗതവും കെ.പി താരേഷ് നന്ദിയും പറഞ്ഞു. മത്സര വിജയികളായ ഷാലിമാ പ്രകാശ് ബക്കളം ഒന്നാംസ്ഥാനവും, അനയ് റാം കൊളച്ചേരി രണ്ടാംസ്ഥാനവും, ഷനോജ് പരിയാരം മൂന്നാംസ്ഥാനവും നേടി.
