കൊളങ്ങരേത്ത് തറവാട് കുടുംബ സംഗമം പറശ്ശിനിക്കടവ് ഹൗസ് ബോട്ടിൽ സംഘടിപ്പിച്ചു


പറശ്ശിനിക്കടവ് :- കണ്ണാടിപ്പറമ്പ് കൊളങ്ങരേത്ത് തറവാട് കുടുംബ സംഗമം പറശ്ശിനിക്കടവ് ഹൗസ് ബോട്ടിൽ വെച്ച് നടന്നു. രമേശൻ.കെ അധ്യക്ഷത വഹിച്ചു. തറവാട്ടിലെ മുതിർന്ന അംഗമായ സുലോചന, ഏറ്റവും ചെറിയ അംഗമായ പൃഥ്വിൻ ഉൾപ്പടെ 55 ഓളം പേർ കുടുംബ സംഗമത്തിൽ പങ്കെടുത്തു.

കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ സംഗമത്തിൽ വെച്ച് ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ കെ.പ്രസന്ന സ്വാഗതവും  കെ.പ്രകാശൻ നന്ദിയും പറഞ്ഞു.







Previous Post Next Post