മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇന്ന് ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. കവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനവും പ്രഭാഷണവും നിർവഹിക്കും.
ആഘോഷ കമ്മിറ്റി ചെയർമാൻ ബിജു വേളം അധ്യക്ഷത വഹിക്കും. രാത്രി 9 മണി മുതൽ ഫ്ളവേഴ്സ് ടിവി ടോപ് സിംഗർ സീസൺ ത്രീ റണ്ണർ അപ്പ് ദേവ നാരായണൻ നയിക്കുന്ന കാലിക്കറ്റ് പോപ്പിൻസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഇവന്റ് അരങ്ങേറും. രാത്രി 7 മണി മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും.
