മുൻ മെമ്പർമാർക്ക് പെൻഷൻ അനുവദിക്കുക


കൊളച്ചേരി :- മുൻ മെമ്പർമാർക്ക് പെൻഷൻ അനുവദിക്കണമെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർമാരുടെ യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.  മുൻ പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. 

കമ്പിൽ സി എച്ച് മുഹമ്മദ്‌ കോയ സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ ബാലസുബ്രഹ്മണ്യൻ, വത്സൻ മാസ്റ്റർ, നാരായണൻ കെ.പി, സജ്മ.എം, അജിത, സീമ, നാസിഫ, റാസിന, അഷ്‌റഫ്‌ പള്ളിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ കെ.പി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു 

Previous Post Next Post