മയ്യില്‍ :- കോറളായി നമസ്‌കാര പള്ളി - വിഷ്ണുമൂര്‍ത്തി ക്ഷേത്രം - വയല്‍ വലിയ തോട് റോഡ് തുറന്ന് കൊടുത്തു. കോര്‍പറേഷന്‍ മേയര്‍ പി പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ മുഖ്യാതിഥിയായി. കെ സുധാകരന്‍ എംപി, പി.വി അബ്ദുള്‍ വഹാബ് എംപി എന്നിവരുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ചാണ് റോഡ് നിർമാണം നടത്തിയത്.
മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ജിനീഷ് ചാപ്പാടി, ജില്ലാ പഞ്ചായത്ത് അംഗം മോഹനന്‍ മൂത്തേടത്ത്, ടി വി അസൈനാര്‍, പി.പി മമ്മു, ഡിസിസി അംഗം അഡ്വ. കെ.സി ഗണേശന്‍, മണ്ഡലം പ്രസിഡന്റ് സി.എച്ച് മൊയ്തീന്‍ കുട്ടി, എ.കെ കുഞ്ഞഹമ്മദ് കുട്ടി, യു.പി അബ്ദുള്‍ മജീദ്, കെ.സി ഷാഫി, ഒ.ഗോപാലന്‍, കെ.ജുബൈർ എന്നിവർ സംസാരിച്ചു.
