ഇന്ത്യ - യുഎസ് വ്യാപാര കരാർ ; പരിധിയിൽ നിന്ന് ഒഴിവാക്കിയ കാർഷിക ഉത്പന്നങ്ങൾ ഇവയാണ്



ഇന്ത്യയും യുഎസും തമ്മിലുള്ള 500 ബില്യൺ ഡോളറിന്റെ ഇടക്കാല വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉയർന്ന നികുതികളിൽ വലിയ കുറവ് വരുത്താൻ ഈ കരാർ സഹായിക്കും.

ഒരു വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ഇന്ന് അമേരിക്കയും ഇന്ത്യയും ഇടക്കാല വ്യാപാര കരാറിൽ ധാരണയായത്. ഇരുപക്ഷവും ഒരു വ്യാപാര കരാറിലെത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, താരിഫ്, വിപണി പ്രവേശനം, മേഖലാ സഹകരണം എന്നിവയിൽ വ്യക്തത വന്നു.

പരിധിയിൽ നിന്ന് ഒഴിവാക്കിയ കാർഷിക ഉത്പനങ്ങൾ : അരി ഗോതമ്പ് കൊപ്ര കൂവരക് ചെറുധാന്യങ്ങൾ ബാർലി ഓട്‌സ് മൈദ

പരിധിയിൽ നിന്ന് ഒഴിവാക്കിയ പച്ചക്കറികൾ : ഉള്ളി ഉരുളകിഴങ്ങ് മട്ടർ മഷ്റൂം ബീൻസ് വെണ്ടയ്ക്ക വെളുത്തുള്ളി വെള്ളരിക്ക ഷിംല മിർച്ച് കാബൂളി ചന മധുര കിഴങ്ങ് മത്തൻ

പരിധിയിൽ നിന്ന് ഒഴിവാക്കിയ പഴങ്ങൾ : വാഴപഴം മാങ്ങ സ്ട്രോബെറി സംരക്ഷിത ചെറി പുളി ഓറഞ്ച് നാരങ്ങ മുന്തിരി

പരിധിയിൽ നിന്ന് ഒഴിവാക്കിയ ക്ഷീര ഉൽപന്നങ്ങൾ : പാൽ പാൽപ്പൊടി തൈര്, യോഗർട്ട് മോര് വെണ്ണ നെയ്യ് ചീസ് പനീർ

പരിധിയിൽ നിന്ന് ഒഴിവാക്കിയത് : മുളക് ജീരകം ഏലക്ക മല്ലി മഞ്ഞൾ

Previous Post Next Post