വിമാനയാത്ര ആഡംബരമല്ല, ഇക്കാലത്ത് അവശ്യസേവനം ; അമിത നിരക്കിൽ ആശങ്കപങ്കിട്ട് സുപ്രീംകോടതി


ന്യൂഡൽഹി :- വിമാനയാത്ര ഇക്കാലത്ത് ആഡംബരം അല്ലെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് അവശ്യസേവനമാണെന്നും സുപ്രീംകോടതി. ഉത്സവ സീസണുകളിലും അവധിക്കാലത്തും വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതിൽ കടുത്ത അതൃപ്തിയും ആശങ്കയും അറിയിച്ചാണ് കോടതിയുടെ പരാമർശം. 

വിഷയം ഉന്നതതലത്തിൽ പരിശോധിച്ചു വരികയാണെന്ന് അറിയിച്ച വ്യോമയാന മന്ത്രാലയം രേഖാമൂലം മറുപടി നൽകാൻ 4 ആഴ്‌ച സാവകാശം തേടി. ടിക്കറ്റ് നിരക്കിലെ അനിയ ന്ത്രിത ഏറ്റക്കുറച്ചിൽ ഇല്ലാതാക്കാൻ മാർഗരേഖ ആവശ്യപ്പെട്ട് എസ്.ലക്ഷ്മി നാരായണൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി ഹർജി മാർച്ച് 23നു പരിഗണിക്കാനായി മാറ്റി.

Previous Post Next Post