തിരുവനന്തപുരം :- ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിൽ സ്‌കൂൾ വിദ്യാർഥികൾക്ക് അവസരം. യുവശാസ്ത്രജ്‌ഞ പദ്ധതിയുടെ (യുവിക) ഭാഗമായാണ് ഈ മേഖലയിൽ താൽപര്യമുള്ള വിദ്യാർഥികളെ ഐഎസ്ആർഒ ക്ഷണിക്കുന്നത്. 2 ആഴ്ചയാണ് പ്രോഗ്രാമിൻ്റെ ദൈർഘ്യം.
9-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം വിഎസ്എസ്സി ഉൾപ്പെടെ ഐഎസ്ആർഒയുടെ 9 കേന്ദ്രങ്ങളിലാണ് പ്രോഗ്രാം നടത്തുന്നത്. യാത്ര, താമസം, പഠന സാമഗ്രികൾ എന്നിവ ഉൾപ്പെടെ എല്ലാം സൗജന്യമാണ്. 8-ാം ക്ലാസിലെ മാർക്ക്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയാണ് പരിഗണിക്കുക. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്നവർക്ക് വെയ്റ്റേജുണ്ട്. വെബ്സൈറ്റ് വഴി 27 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. ഏപ്രിൽ 13ന് ഫലം വരും. മേയ് 11 മുതൽ 22 വരെയാണ് പ്രോ ഗ്രാം.
