മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബിൻ്റെ എട്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. കോറളായി പാലത്തിനു സമീപം പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
നാസർ കോറളായി അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ, കെ.ഇബ്രാഹിം, സി.വിനോദ് കുമാർ, കെ.താജുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.പി ഉസ്സൻ, കെ.ശശീധരൻ, എ.ജയേഷ്, കെ.സാഹിൽ എന്നിവർ നേതൃത്വം നൽകി.
