വിനോദയാത്രക്കിടെ റിട്ട. എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു

 


കുടിയാന്‍മല:- വയനാട് വിനോദയാത്രക്കിടയില്‍ റിട്ട.എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു.കേരള പോലീസിലെ റിട്ട. എസ്‌ഐയും ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായ കുറിച്ചിയേല്‍ ജോയി ജോണ്‍ (65) ആണ് മരിച്ചത്.

തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ദീര്‍ഘകാലം ജില്ലാ സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐയായി പ്രവര്‍ത്തിച്ചിരുന്നു.കുടിയാന്മലയിലെ വൈസ്‌മെന്‍ ക്ലബ് പ്രസിഡന്റ്, വൈഎംസിഎ സെക്രട്ടറി, പാലിയേറ്റീവ് കെയര്‍, അനുപമ ഗ്രന്ഥാലയം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.


ഭാര്യ: ജാന്‍സമ്മ വെള്ളാട് കൈതയ്ക്കല്‍ കുടുംബാംഗം (റിട്ട. പ്രധാന അധ്യാപിക, ഗവ.യു.പി.സ്‌കൂള്‍, വലിയരീക്കമല).ഏക മകന്‍: ദില്‍സ് (ഓസ്‌ട്രേലിയ).

Previous Post Next Post