ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണം ; അന്വേഷണത്തിന് പ്രത്യേക സംഘം, പെൺകുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു


കൊച്ചി :- ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പെൺകുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അയച്ചു. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള  മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാക്കുറുപ്പ്. എന്നാൽ, മറ്റെന്തോ ദുരൂഹ ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകർ ആരോപിക്കുന്നത്.

പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ഒരു കത്തെഴുവച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്‌ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിർന്നില്ല. കത്തിലെഴുതിയത് പോലെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് മരിച്ചതെന്ന നിഗമനത്തിലാണ് അവസാനിപ്പിച്ച മട്ടാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്ന് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകർ പറയുന്നു. കുട്ടി ഫോളോ ചെയ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൊറിയൻ ബന്ധം സൂചിപ്പികുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേർസ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയൻ സുഹൃത്തിൻ്റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മനം നാട്ടിൽ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.

കുട്ടിയുടെ മരണം കൊറിയൻ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്കൂളിലെ പെൺകുട്ടികൾക്കിടയിൽ ബാധിച്ച കൊറിയൻ ഭ്രമത്തിൽ ആശങ്കയുണ്ടെന്നും അധ്യാപകൻ പറയുന്നു. കുട്ടികൾക്ക് ആവശ്യമായ ബോധവത്കരണം നൽകണണെന്നും ഇതിന് പൊലീസ് ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ചൂണ്ടിക്കാട്ടുകയാണ് അധ്യാപകർ.

Previous Post Next Post