നാറാത്ത് മിനിസ്റ്റേഡിയം നവീകരണ പ്രവൃത്തിക്ക് തുടക്കം

 


നാറാത്ത്:-നാറാത്ത് ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി കെ.വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഡിയം നവീകരണത്തിന് എംഎല്‍എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയും പ്ലാന്‍ ഫണ്ട് വിഹിതം 35 ലക്ഷം രൂപയുമുള്‍പ്പെടെ 70 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഗ്രൗണ്ട് ഡെവലപ്മെന്റ്, മഡ് ഫുട്ബോള്‍ കോര്‍ട്ട്, മഡ് ബാറ്റ്മിന്റണ്‍ കോര്‍ട്ട്, ഫെന്‍സിംഗ്, ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്, നിലവിലുള്ള സ്റ്റെപ് ഗ്യാലറിയുടെ നവീകരണം, ഇന്റര്‍ലോക്ക്, അനുബന്ധ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍, ഫ്ളഡ് ലൈറ്റ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ റഹ്മത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി സുധീഷ്, സ്ഥിരം സമിതി അംഗങ്ങളായ ഉഷ പാളത്ത്, എം.ടി അസീന, പഞ്ചായത്ത് അംഗങ്ങളായ രാജീവന്‍ കണ്ടപ്പന്‍, പി.പി അഷറഫ്, ആഷിക് അശോകന്‍, ആര്‍ സുജേഷ്, മുന്‍ പഞ്ചായത്ത് അംഗം കെ.പി നിഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി അരക്കന്‍ പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post