മയ്യിൽ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിലെ സർക്കാർ അനാസ്ഥ തുറന്നുകാട്ടാൻ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ നാളെ


മയ്യിൽ :- മയ്യിൽ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിലെ സർക്കാർ അനാസ്ഥ തുറന്നുകാട്ടാൻ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30 ന് മയ്യിൽ പോലീസ് സ്റ്റേഷന് മുന്നിൽ നടക്കും. KPCC മെമ്പർ മുഹമ്മദ്‌ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്യും.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മയ്യിൽ, പിണറായി എന്നീ പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനായി മാസങ്ങൾക്ക് മുൻപേ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടിരുന്നു. പിണറായി സ്റ്റേഷൻ കെട്ടിടം നിർമ്മിച്ച് രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. മയ്യിൽ സ്റ്റേഷൻ കെട്ടിട നിർമ്മാണം തറക്കല്ലിടലിൽ ഒതുങ്ങി. മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ സർക്കാർ കാണിച്ച അനാസ്ഥയും അവഗണയും തുറന്നുകാട്ടാനാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

 

Previous Post Next Post