കൊളച്ചേരി സെക്ടർ വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മോഡൽ പരീക്ഷ നടത്തി


കൊളച്ചേരി :- കൊളച്ചേരി സെക്ടർ വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (WEFI) കീഴിൽ കൊളച്ചേരി പഞ്ചായത്തിലെ  SSLC, +1, +2 വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ നടത്തി. കമ്പിൽ ഹയർ സെക്കൻഡറി സ്കൂൾ, പള്ളിപ്പറമ്പ് ജിഎൽപിഎസ് എന്നീ സ്കൂളുകളിൽ നടന്ന പരീക്ഷകളിൽ നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. പള്ളിപ്പറമ്പ്, കൊടിപ്പൊയിൽ, കാവുംചാൽ, ഉറുമ്പിയിൽ യൂണിറ്റിലെ വിദ്യാർഥികൾ പള്ളിപ്പറമ്പ് സ്കൂളിലും പന്ന്യങ്കണ്ടി, പാട്ടയം, കമ്പിൽ ടൗൺ, പാമ്പുരുത്തി, നാറാത്ത്, ആലിങ്കീൽ യൂണിറ്റുകളിലെ വിദ്യാർത്ഥികൾ കമ്പിൽ സ്കൂളിൽ നിന്ന് പരീക്ഷ എഴുതി.

തുടർന്ന് വിദ്യാർത്ഥികളുടെ പഠന പുരോഗതി ലക്ഷ്യമാക്കി മുഴുവൻ സബ്ജക്റ്റുകളും കേന്ദ്രീകരിച്ചുള്ള എക്സ്പോയും, പരീക്ഷക്ക് മുന്നോടിയായി ഓറിയൻ്റേഷൻ സെഷനും നടന്നു. നഫീസ ടീച്ചർ പാമ്പുരുത്തി, സാജിദ ടീച്ചർ പള്ളിപ്പറമ്പ് എന്നിവർ പരീക്ഷകൾ നിയന്ത്രിച്ചു. പരീക്ഷ ഫലം ഫെബ്രുവരി 22 ന് വെഫി ഒഫീഷ്യൽ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും.



Previous Post Next Post