ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പണിമുടക്കി യൂട്യൂബ് ; ഉപയോക്താക്കളുടെ പരാതിപ്രവാഹം


തിരുവനന്തപുരം :- ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് വിവിധ രാജ്യങ്ങളിൽ പ്രവർത്തനരഹിതമായി. യൂട്യൂബിലെ പ്രശ്‌നങ്ങൾ ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഔട്ട്റേജ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺഡിറ്റക്ട‌ർ (DownDetector) വഴി റിപ്പോർട്ട് ചെയ്തത്. പല രാജ്യങ്ങളിലും ഉപയോക്താക്കൾക്ക് യൂട്യൂബ് ഹോം പേജ് ആക്‌സസ് ചെയ്യാൻ സാധിക്കുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്ന‌ം. 'സംതിങ് എറർ' എന്ന് പിഴവ് സന്ദേശം യൂട്യൂബ് തുറക്കുമ്പോൾ ഹോം പേജിൽ കാണിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

യൂട്യൂബിന് സംഭവിച്ചത് എന്ത് ?

ഡൗൺഡിറ്റക്ടർ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് രാവിലെ 6:30 മുതൽ 7:30 വരെയുള്ള ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 20,000 പരാതികൾ യൂട്യൂബ് യൂസർമാർ റിപ്പോർട്ട് ചെയ്ത‌തായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 74 ശതമാനം പ്രശ്‌നങ്ങൾ യൂട്യൂബ് ആപ്പുമായി ബന്ധപ്പെട്ടതാണെന്നും 16 ശതമാനം വീഡിയോകൾ സ്ട്രീം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ, ഡൗൺഡിറ്റക്ടറിൽ ചൊവ്വാഴ്ച രാവിലെ 7:11 വരെ 19,097 പരാതികൾ യൂട്യൂബ് ഉപയോക്താക്കൾ രജിസ്റ്റർ ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോ സ്ട്രീമിംഗ്, ആപ്പ് ആക്‌സ്, വെബ്സൈറ്റ് ലോഡിംഗ് എന്നിവയിലെ പ്രശ്ന‌ങ്ങൾ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂസർമാരിൽ നിന്നുള്ള പരാതികളെ തുടർന്ന് ഈ പ്രശ്നം പരിശോധിക്കുകയാണ് എന്നും കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്നും യൂട്യൂബ് പ്രസ്തതാവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ യൂട്യൂബിലെ പ്രശ്‌നം സംബന്ധിച്ച് സ്ക്രീൻഷോട്ടുകളുടെ പ്രളയമാണ്. നിരവധി യൂട്യൂബ് ഉപയോക്താക്കളാണ് തങ്ങളുടെ വിവിധ ഡിവൈസുകളിൽ നിന്നുള്ള 'സംതിങ് എറർ' സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ എക്സ‌ിൽ പങ്കുവെച്ചത്. രാജ്യാന്തര തലത്തിലുള്ള ഈ തകരാർ ലോകമെങ്ങുമുള്ള യൂട്യൂബ് യൂസർമാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.

Previous Post Next Post