കൊളച്ചേരി :- കുടുംബശ്രീ ജില്ലാമിഷൻ കണ്ണൂർ, കൊളച്ചേരി കുടുംബശ്രീ CDS അഗ്രോ ഇക്കോളജിക്കൽ പ്രാക്ടീസ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സജീവൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റഹ്മത്ത് അധ്യക്ഷത വഹിച്ചു.
കൂൺ കൃഷിയെ കുറിച്ച് സുധീപ്‌ത് ക്ലാസ്സ് എടുത്തു. ജെൻഡർ RP ശ്രീജ, അഗ്രി CRP പദ്മജ, കൃഷിഭവൻ ഫീൽഡ് ഓഫീസർ നിമിഷ, അക്കൗണ്ടന്റ് ഷൈമ എന്നിവർ സംസാരിച്ചു. CDS ചെയർപേഴ്സൺ ശ്രീലത സ്വാഗതം പറഞ്ഞു.








