കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംരംഭകത്വ ബോധവത്കരണ ശില്പശാല ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.
പുതിയ ബിസിനസ് ആശയങ്ങൾ ഉള്ളവർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്. ബിസിനസ് ആരംഭിക്കുന്നതിനുള്ള ലൈസൻസിങ് നടപടിക്രമങ്ങൾ, വ്യവസായ വകുപ്പിന്റെ വിവിധ സബ്‌സിഡി പദ്ധതികൾ, ഉൽപാദന-സേവന മേഖലകളിലെ പുത്തൻ സാധ്യതകൾ എന്നിവയെ കുറിച്ച് ക്ലാസ്സ് ലഭ്യമാക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 8921113147
