കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം വാർഷിക പദ്ധതി 2026-27 രൂപീകരണത്തിന്റെ ഭാഗമായി കലാകാരന്മാരുടെ സംഗമം ആക്ട് & റിയാക്ട് ഇന്ന് ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടക്കും.
നാടക പ്രവർത്തകനും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിക്കും.
